Menu
കവിതകള്‍
Loading...

വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പും ഫൈസ്ബുക്കും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് മലയാളിക്ക് പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാലഘട്ടത്തിലാണല്ലൊ നമ്മൾ കഴിഞ്ഞുകൂടുന്നത്. അതിനെക്കുറിച്ച് ഒരുപാട് പറയാനുണ്ടെങ്കിലും മൊബൈലിൽ കുത്തിക്കുത്തിയുള്ള ഈ എഴുത്തിന് ഉള്ള പരിമിതികൾ അതിനൊരു തടസ്സമായതിനാൽ തൽക്കാലം പറയാനുള്ള പ്രധാനപ്പെട്ട കാര്യത്തിലേക്ക് നേരെ കടക്കുകയാണ്.

നമ്മൾ കൊതിച്ചിരുന്ന ആ കാര്യം , ഇപ്പോൾ വാട്ട്സ് ആപ്പ് നടപ്പിൽ വരുത്തിക്കൊണ്ടിരിക്കയാണ്. ഇനി മുതൽ വാട്ട്സപ്പിൽ നിന്നും ആർക്കും എവിടേക്കും എപ്പോൾ വേണമെങ്കിലും സൗജന്യമായി  വിളിക്കാം. കോടിക്കണക്കിനുള്ള വാട്ട്സ് ആപ്പ് പ്രേമികൾ അത്യാഹ്ലാദത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പങ്കുവച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ആഹ്ലാദ നിമിഷ്ങ്ങൾ .

വാട്ട്സ് ആപ്പ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും തികച്ചും വാട്ട്സ്പ്പിന്റെ നിയന്ത്രിത കരങ്ങളിലൂടെത്തന്നെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നത് എന്നതിനാൽ ഇനി അതിൽനിന്നൊരു പിന്മാറ്റം ഉണ്ടാവില്ലെന്നുതന്നെ പ്രതീക്ഷിക്കാം.

ഇനി എങ്ങിനെയാണ് നമുക്ക് വാട്ട്സപ്പിൽ വിളിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യേണ്ടത് എന്ന് നോക്കാം.(സാംഗേതികവിദഗ്ദർ ക്ഷമിക്കുക . ഇത് എന്നെപ്പോലെ ഒന്നും അറിയാത്ത സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചു കൊണ്ട് എഴുതുന്ന ഒരു കുറിപ്പ് മാത്രമാണ്.)

ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ഉള്ള ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും വാട്ട്സ് ആപ്പിന്റെ പുതിയ വെർഷൻ അപ്ഡേറ്റ് ചെയ്യുകയാണ്. ഇതിനായി പ്ലെ സ്റ്റോർ തുറന്ന് "My Apps" എടുക്കുക. അതിൽ നിന്നും ഇൻസ്റ്റാൾഡ് ആപ്പ്സ് സെലക്ട് ചെയ്യുക.

അത് തുറന്നുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മുഴുവൻ ആപ്ലിക്കേഷനുകളുടേയും പേരുവിവരങ്ങൾ കാണാം. തുടക്കത്തിൽ കാണുന്ന ഏതാനും ആപ്ലിക്കേഷനുകളുടെ മുന്നിലായി അതിന്റെ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ അതും രേഖപ്പെടുത്തിയിരിക്കും. അതിൽ നിന്നും നിങ്ങളുടെ വാട്ട്സ് ആപ്പിന്റെ അപ്ഡേറ്റ് ചിഹ്നത്തിൽ അമർത്തി അപ്ഡേറ്റ് പ്രക്രിയ ആരംഭിക്കുക. നിങ്ങളുടെ നെറ്റ് വർക്ക് വേഗതക്കനുസരിച്ച് ഏതാനും സമയത്തിനുള്ളിൽ അപ്ഡേറ്റ് പൂർത്തിയായി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യപ്പെടും.

ഇനി ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ പ്ലെ സ്റ്റോറിലുള്ള വാട്ട്സ് ആപ്പിൽ അപ്ഡേറ്റ് കാണുന്നില്ലെങ്കിൽ വിഷമിക്കേണ്ട. പ്ലേ സ്റ്റോർ ഓപ്ഷനിൽ ഉള്ള സെറ്റിംഗ്സിൽ പോയി ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന  Content filterings  ഓപ്ഷനിൽ നിന്നും medum  meturity എന്നതിൽ ടിക് ചെയ്യുക. പ്ലേ സ്റ്റോർ  അപ്പോൾ മാറ്റങ്ങളിൽ തുടരുവാൻ സമ്മതം നൽകിയാൽ സ്വയം ഓഫ് ആയതിനുശേഷം വീണ്ടും തുറന്ന് വരികയും വാട്ട്സ് ആപ്പ് അടക്കം ചില ആപ്ലിക്കേഷനുകളിൽ  ഏറ്റവും പുതിയ അപ്ഡേറ്റുകൾ കാണപ്പെടുകയും ചെയ്യും.
അപ്പോൾ മുകളിൽ പറഞ്ഞതുപോലെ അപ്ഡേറ്റ് ചെയ്യുക.

പുതിയ  വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ ഫോൺ റീബൂട്ട് ചെയ്യണം. അതായത് ഫോൺ റീസ്റ്റാർട്ട് ചെയ്യണം എന്നാണ് ഉദ്ദേശിച്ചത്.

സംഗതി കഴിഞ്ഞു !

ഇനി നിങ്ങൾക്ക് വാട്ട്സ് ആപ്പ് തുറക്കാം. എന്നാൽ ഉടൻ ആരെയെങ്കിലും ഒന്നു വിളിക്കാമെന്ന് വിചാരിച്ചാണ് തുറന്നു നോക്കുന്നതെങ്കിൽ നമ്മുടെ വാട്ട്സ് ഒക്കെ അതോടെ പോകും. ശങ്കരൻ വീണ്ടും തെങ്ങിന്മേൽ എന്ന മട്ടിൽ പഴയ രൂപത്തിലുള്ള വാട്ട്സ് ആപ്പ് തന്നെയാണ് കാണാൻ കഴിയുക .

അതെ.. വിളിക്കാനുള്ള ഒരു കോപ്പും അതിലെവിടെയും തിരഞ്ഞാൽ കാണാൻ കഴിയില്ല.
ഇനി നിങ്ങൾക്ക് ഒന്നേ ചെയ്യാനുള്ളു. കാളിംഗ് ഫീച്ചർ ആക്ടിവേറ്റായ ഒരു കൂട്ടുകാരന്റെ വിളിയും കാത്ത് ക്ഷമയോടെ ഇരിക്കുക. അങ്ങനെ ആരുടേയെങ്കിലും ഒരു വിളിയാണ് നിങ്ങളെ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ പെടുത്തുന്നത്.

അങ്ങനെ ഒരു കാൾ വന്നാൽ അത്  അറ്റന്റ് ചെയ്തതിനു ശേഷം കാൾ അവസാനിപ്പിച്ച് വാട്ട്സപ്പ് ക്ലോസ് ചെയ്യുക. എന്നിട്ട് വീണ്ടുംതുറന്നു നോക്കുക.

കണ്ടില്ലെ, തീർച്ചയായും നിങ്ങളിപ്പോൾ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽപ്പെട്ടവൻ തന്നെയാകുന്നു !
പിൻ കുറിപ്പ്:    
വാട്ട്സ് ആപ്പ് സർവ്വർ ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേണ്ടി ഇങ്ങിനെ കാൾ ഫീച്ചർ ആക്ടിവേറ്റ് ആക്കുന്നതെന്നാണ് ചില സൈറ്റുകളിൽ നിന്നും മനസ്സിലാക്കിയത്. അതുകൊണ്ടാണ് കാൾ ഫീച്ചർ ലഭിച്ചവരെ ഭാഗ്യവാന്മാരെന്ന് വിശേഷിപ്പിച്ചത്.Post Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

26 comments :

 1. വിജ്ഞാനപ്രദവും ഗൗരവമര്‍ഹിക്കുന്നതുമായ നല്ലൊരു പോസ്റ്റു പങ്കു വച്ചതിനു പ്രിയ സുഹൃത്തിനു നന്ദി .....

  ReplyDelete
  Replies
  1. വരവിനും അഭിപ്രായത്തിനും നന്ദി.
   മാഷ് ഇക്കൊല്ലം വാട്ട്സ് ആപ്പ് തുറന്നുനോക്കിയിട്ടേ ഇല്ലല്ലൊ..

   Delete
  2. പ്രിയ സുഹൃത്തേ,വാട്ട്സ് ആപ്പില്‍ കയറിയിരുന്നു ,കുറച്ചു മുമ്പ്.....വീഡിയോകളുടെയും ,fb-friends-ന്‍റെയും മറ്റും message-കള്‍ ഫോണില്‍ നിറഞ്ഞപ്പോള്‍ (സ്വെെരം കെട്ടപ്പോള്‍ )സൈന്‍ ഔട്ട്‌ ചെയ്തതാണ് ....ഇനി കയറാം ട്ടോ ....നന്ദി

   Delete
 2. നന്ദി... അതിനിടയില്‍ ഇതൊരു വൈറസ്‌ സന്ദേശമാണ് കിട്ടിയാല്‍ തുറക്കരുത് എന്ന മുന്നറിയിപ്പും കണ്ടിരുന്നു.. അതിനി എന്താവോ?

  ReplyDelete
  Replies
  1. അത് ശരിയായിരുന്നു.
   എന്തായാലും ഇപ്പോൾ കാര്യങ്ങൾ നേരെയായി.

   Delete
 3. സംഗതി നേരുതന്നെ . ഞാൻ അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ''ഇങ്ങളെ ഫോണില് അയിനുമ്മാത്രം സ്ഥലം ഇല്ല ബായ്'' എന്നാണ് ഓല് പറഞ്ഞത്. എന്തായാലും എന്റെ ഫോൺ മാറ്റിയിട്ട് ആ ഫെസിലിറ്റി ഉണ്ടാക്കേണ്ട എന്നു തീരുമാനിച്ചു....

  ReplyDelete
  Replies
  1. ചിലപ്പോൾ അധികം താമസിയാതെ എല്ലാ വെർഷനിലും കിട്ടുമായിരിക്കും.
   അല്ലെങ്കിലും പ്രദീപ്കുമാർ വല്ലപ്പോഴുമല്ലെ വാട്ട്സ് ആപ്പ് തുറക്കാറുള്ളു..

   Delete
  2. ഫൈസൽ പിന്നെ എപ്പോഴും വാട്ട്സ് ആപ്പിൽ ഉണ്ട്..

   Delete
 4. ഇന്നലേം മിനിങ്ങാന്നും ഞാനും ഭാഗ്യവാനായിരുന്നു.ഇന്നു രാവിലെ മുതൽ അല്ല.കോടീശ്വരനിൽ പങ്കെടുത്താലോന്നാ.

  ഫേസ്ബുക്‌ കോളിനേക്കാൾ ക്ലാരിറ്റി ഉണ്ട്‌ കേട്ടോ!!!

  ReplyDelete
  Replies
  1. അതെ..നെറ്റ് കവറെജിന്നനുസരിച്ച് നല്ല ക്ലാരിറ്റി കിട്ടുന്നുണ്ട്..
   അത് പോലെ ഹൈക്ക് എന്ന ഒരു ഇന്ത്യൻ വാട്ട്സ് ആപ്പ് ഉണ്ട് .അതിനും ക്ലാരിറ്റിയുണ്ട് .

   Delete
 5. http://www.apkmirror.com/apk/whatsapp-inc/whatsapp/whatsapp-2-11-561-android-apk-download


  കുവൈറ്റിലുള്ള ഒരു കൂട്ടുകാരൻ എനിക്കയച്ചു തന്ന ഒരു ലിങ്ക്‌ ആണു.എനിക്കത്‌ ലിങ്ക്‌ ആയി വന്നില്ല.പിന്നെ ഒട്ടും മടിച്ചില്ല, ആ മെസേജ്‌ ക്രോമിലേക്ക്‌ പേസ്റ്റ്‌ ചെയ്തു ഡൗൺലോഡ്‌ ചെയ്തു.

  ReplyDelete
 6. ഭായ് നിങ്ങളുടെ കഥകളോടുള്ള ഇഷ്ടം കാരണം, പുതിയ പോസ്റ്റ് കണ്ടപ്പോള്‍, ഞാന്‍ കഥയാണെന്നു കരുതിയാണ് ഓടി വന്നത്. സാരല്യ വാട്ട്‌സാപ്പിന്റെ പുതിയ സേവനത്തെ ക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിഞ്ഞല്ലോ.. !

  ReplyDelete
  Replies
  1. വന്നതിൽ സന്തോഷം സുധീർദാസ്. നിരാശനാക്കിയതിൽ വിഷമവും ഉണ്ട്.

   Delete
 7. സത്യം അതാണ്‌ മാഷെ.!കഥയാകുമെന്നു വിചാരിച്ചു......പുത്തനറിവില്‍ സന്തോഷം!
  ആശംസകള്‍

  ReplyDelete
  Replies
  1. വന്നതിൽ വളരെ സന്തോഷം..തങ്കപ്പൻ...ഒരു കഥയെഴുതി വീണ്ടും വിളിക്കും..

   Delete
 8. ഹായ് വാട്ട്സ് ഏൻ ഐഡിയാ,,
  ഇൻഫോമേറ്റീവായി തന്നെ സംഗതി പൊലിപ്പിച്ചു..
  പക്ഷേ ഇന്ന് നാട്ടിലുള്ള പല ശങ്കരന്മാരും തെങ്ങിൽ തന്നേയാണ്
  വൈബറൊ,ടോക്ക്വേയോ, വാട്ട്സ് ആപ്പോ പോലും വിളിക്കാൻ ഉപയോഹിക്കാതെ
  പ്രവാസികളായ നമ്മക്കൊക്കെ മിസ്സ്ഡ് കോൾ മാത്രം തന്നുകൊണ്ടിരിക്കുന്നവർ...

  ReplyDelete
 9. kure kalaththinu sesam kandathil santhosham, enik smartphonum kunthavumonnumillathathinal enne ithonnum bhadikkilla, enkilum vayichu, upayogapradam

  ReplyDelete


Powered by Blogger.