Video Of Day

.

ഹിന്ദി ആയിഷ 
മുഷിഞ്ഞ ഒരു കുബ്ബ (അറബിത്തൊപ്പി) കമഴ്ത്തി വച്ചതുപോലെ മുസന്നയിലൊരു വീടുണ്ട്. കടപ്പുറത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു മണല്‍പ്പാത അതിന്റെ തണല്‍ മുറ്റം വരെ ചെന്നെത്തുന്നുണ്ട്. അതാണ് ഹിന്ദി ആയിഷയുടെ വീട്. 

അത്ര വലിയൊരു  വേപ്പുമരത്തിന്റെ വിശാലമായ തണലില്‍ തലചായ്ച്ച് നില്‍ക്കുവാന്‍ മാത്രം ചെറുതായിപ്പോയ മറ്റൊരു വീട് ആ കടപ്പുറത്ത് കാണാനാവില്ല. 

കടല്‍ക്കാക്കകള്‍ പോലെയാണ് എപ്പോഴും കൂട്ടം കൂടുന്ന കടപ്പുറത്തെ പെണ്ണുങ്ങളും. ചന്ദനം അരച്ചു പുരട്ടിയ മുഖപ്രസാദത്തോടെ അവര്‍ പ്രഭാതത്തിലെ വെയില്‍ കൊള്ളാനിരിക്കും. അബായ അലക്ഷ്യമായി ധരിച്ച് ഉപ്പുകാറ്റില്‍ ഇരുന്നും കിടന്നും കടല്‍സന്ധ്യകള്‍ ആസ്വദിക്കും. വിറളി പിടിച്ച കടല്‍ത്തിരകളെ ചില ബലൂചിപ്പെണ്ണുങ്ങള്‍ ഹുക്ക വലിച്ചു വിടര്‍ന്നു ചുവന്ന അലസനയനങ്ങളാല്‍ തങ്ങളുടെ കാല്‍ച്ചുവട്ടില്‍ അടക്കിക്കിടത്തും.

ആ പെണ്ണുങ്ങളുടെ രാക്കഥകളില്‍ ലയിച്ചു ചേരുമ്പോള്‍ ആയിഷയുടെ ദിവസങ്ങള്‍ക്കും തീരത്തു വന്നുപോകുന്ന തിരകളെപ്പോലെ  കയ്യും കണക്കുമില്ലാതാകുന്നു.

ആയിഷയുടെ വീടിനോട് ചേര്‍ന്ന് ഒരൊറ്റമുറിക്കടയുണ്ട്. കടപ്പുറത്തെ മടിപിടിച്ച പെണ്ണുങ്ങളെല്ലാം മദ്രസ്സയില്‍ വിടാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികളെ ഹിന്ദി ആയിഷയുടെ ആ കടയിലേക്ക് അയച്ചു. കുബ്ബൂസും ചിപ്സും അസീറും കൊണ്ട് കുട്ടികള്‍ അവരുടെ വിശപ്പടക്കി. അവര്‍ പകല്‍ മുഴുവന്‍ വേപ്പിന്‍ തണലില്‍ ഓടിക്കളിച്ചു.അങ്ങിനെ വളര്‍ന്ന കുട്ടികളെ കണ്ടു കണ്ട് ആയിഷ മനസ്സിലെ കാറ്റും കോളും മറന്നു. 

പക്ഷേ, ആയിഷയുടെ മക്കള്‍ അങ്ങിനെയൊന്നുമായിരുന്നില്ല വളര്‍ന്നത്. ആയിഷയെന്നും മക്കളെ കുളിപ്പിച്ചു. അവരെയെന്നും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അവര്‍ക്കിഷ്ടമുള്ളതെല്ലാം വച്ചു വിളമ്പിക്കൊടുത്തു. നീണ്ട മുടിചീകിയ, വാലിട്ടു കണ്ണെഴുതിയ ആയിഷയുടെ പെണ്‍കുട്ടികള്‍ തീരത്ത് വന്നെത്തുന്ന ദേശാടനപ്പക്ഷികള്‍പോലെ കടപ്പുറത്തുള്ളവര്‍ക്ക് കൌതുകകരമായ കാഴ്ചയായിരുന്നു. അതുകൊണ്ടായിരിക്കണം  എല്ലാവരും അവരെ ഹിന്ദി ആയിഷയുടെ മക്കള്‍ എന്നു വിളിച്ചു തുടങ്ങിയത്. 

ഹിന്ദി ആയിഷ എന്നു പറയുമായിരുന്നെങ്കിലും ആയിഷ അവര്‍ക്ക് അവരിലൊരാള്‍ തന്നെയായിരുന്നു. അല്ലെങ്കിലും മറ്റുള്ളവര്‍ തുന്നിയുണ്ടാക്കുന്നതിനേക്കാള്‍ മനോഹരമായിത്തന്നെ ആയിഷയും തൊപ്പികള്‍ തുന്നിയിരുന്നു. മറ്റുള്ളവരേപ്പോലെ മാറും തലയും മറച്ചുകൊണ്ടാണ് ആയിഷ അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കാവ കുടിച്ചതും കഥകള്‍ പറഞ്ഞതും മറ്റുള്ളവരെപ്പോലെത്തന്നെ. ആ പെണ്ണുങ്ങള്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ആയിഷയെ തിരിച്ചറിയാന്‍ ആരും വിഷമിച്ചു പോകും.

ഏന്‍ ആയിഷാ..? എന്ന് അവര്‍ക്കിടയിലേക്ക് ഒരു ചോദ്യമെറിഞ്ഞാല്‍ അന മൌജൂദ്.. എന്ന മറുപടിയോടെ ആയിഷ തിരിഞ്ഞു നോക്കും. പരിചയക്കാരാണെങ്കില്‍  ദാ ബരുന്നേ.. എന്നും തുടരും. 

അല്‍ഹിന്‍ ഈജീ.. (ഇപ്പോള്‍ വരാം) എന്നു പറഞ്ഞ് ആയിഷ എഴുന്നേല്‍ക്കുമ്പോള്‍ ഹാദ ഹിന്ദി, റാഹ്..റാഹ്..ഗര്‍ഗര്‍ (അത് ഹിന്ദിയാണ് ചെന്ന്  ഗര്‍ഗര്‍ പറഞ്ഞോ) എന്നായിരിക്കും പെണ്ണുങ്ങളുടെ ചിരി.


ആയിഷക്ക് നാലു മക്കള്‍ 


മൂത്തത് മൂന്നും പെണ്‍കുട്ടികള്‍ . ഇളയവന്‍ പന്ത്രണ്ടാം ക്ലാസ്സുംകഴിഞ്ഞു നില്‍ക്കുന്ന ഖാലിദ്. അവന്‍ മരിച്ചുപോയ ഹംദാന്‍റെ തല്‍സ്വരൂപമാണെന്ന് പെണ്ണുങ്ങള്‍ പുകഴ്ത്തുമ്പോള്‍ അഭിമാനം കൊണ്ടും സങ്കടം കൊണ്ടും ആയിഷയും ഒരു കടലാകും.

മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍ക്ക് ജോലികിട്ടും വരെ ആയിഷക്ക് മുസന്നയിലെ മദ്രസ്സയില്‍ ചെറിയ ജോലിയൊക്കെ ഉണ്ടായിരുന്നു. ഹംദാനു കിട്ടിയ നഷ്ടപരിഹാരം, അയാളുടെ പെന്‍ഷന്‍ . പിന്നെ ആ കൊച്ചുകട. അങ്ങിനെ സാമാന്യം ഭേദമായി ജീവിക്കുവാനുള്ള വരുമാനം ഒക്കെ ആയിഷക്കുണ്ടായി. ആണ്‍തുണ ഇല്ലെങ്കിലും ആയിഷക്ക് ആരേയും പേടിക്കാതെ കഴിയാന്‍ തക്ക വിധത്തിലുള്ള നിയമങ്ങളും നീതിയും ലഭിക്കുന്ന ഒരു രാജ്യത്തില്‍ത്തന്നെ തന്നെ എത്തിച്ചതിന് അവള്‍ എന്നും അല്ലാഹുവിനെ സ്തുതിച്ചു.

കോഴിക്കോട്ടെ ഒരു ചേരിയില്‍ നിന്നും നിന്നും ഹംദാന്‍ എന്ന അറബിയുടെ ഭാര്യയായി ആ രാജ്യത്ത് കാലുകുത്തുന്ന കാലത്ത് ആയിഷക്ക് സ്വന്തം ഭാവിയെക്കുറിച്ച് എന്തെങ്കിലും കണക്കു കൂട്ടാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവള്‍  ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ഉള്ളില്‍ സൂക്ഷിച്ചിരുന്നില്ല.

അവിടെ ആദ്യമായി വന്ന ദിവസം കടപ്പുറത്തെ അറബിപ്പെണ്ണുങ്ങള്‍ക്കിടയിലേക്കാണ് അവള്‍ ആനയിക്കപ്പെട്ടത്. അവര്‍ അവളെ കെട്ടിപ്പിടിച്ച് മൂക്കിലും നെറ്റിയിലും ഉമ്മവച്ച് തങ്ങളുടെ കൂട്ടത്തിലിരുത്തി. കലപിലയോടെ കാവ പകര്‍ന്നു കൊടുത്തു. പളുങ്കുപാത്രത്തില്‍ നിന്നും ഈത്തപ്പഴത്തിന്റെ ഒരു ചുള വായിലിട്ട് നുണഞ്ഞിറക്കിക്കൊണ്ട് ആയിഷ കടപ്പുറത്തെ പെണ്ണുങ്ങളിലൊരാളായി.

വാക്കുകള്‍ക്കൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്തതെല്ലാം ഹംദാന്‍ തന്റെ ജീവിതം കൊണ്ടു അവളെ പഠിപ്പിച്ചു. കടലിലും കരയിലും കളിച്ചു വളര്‍ന്ന ഹംദാന്‍ മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായിരുന്നു. ജോലിയില്ലാത്ത ദിവസം അയാള്‍ കടലില്‍ പോയി മീന്‍ പിടിച്ചുകൊണ്ടുവന്നു വില്‍ക്കുകയും ചെയ്യും.അങ്ങിനെ ചിലപ്പോഴെല്ലാം അയാള്‍ ആയിഷയുമായി കടലിലേക്കും കരയിലേക്കും ഒക്കെ തുഴഞ്ഞു. മുസന്നക്കപ്പുറമുള്ള വലിയ വിലായത്തുകളെല്ലാം കാണിച്ചു കൊടുത്തു. മലയോരങ്ങളിലുള്ള അടുത്ത ബന്ധുക്കളെ പരിചയപ്പെടുത്തി. അങ്ങിനെയൊക്കെയാണ് അയാള്‍ ആയിഷയുടെ പേടിയും ശങ്കയും മാറ്റിയെടുത്തത്.

മുഖത്ത് ചന്ദനം തേച്ച്,കയ്യിലും കാലിലും മയിലാഞ്ചിയിട്ടു കറുപ്പിച്ച്, അത്തറില്‍ കുളിച്ച്, അടിമുടി ബുക്കൂറില്‍ പുകച്ച്, അങ്ങിനെയൊക്കെയാണ് അവള്‍ അയാളെ അധികാരത്തോടെ ഹംദാന്‍ എന്നു പെരുചൊല്ലി വിളിക്കാന്‍ തുടങ്ങിയത്.

ഹംദാന്‍ താല്‍ .. (ഹംദാന്‍ വരൂ ) എന്നാണ് ആയിഷ വിളിക്കുന്നതെങ്കില്‍ , നാം..നാം.. (ശരി..ശരി)എന്ന് ഭാവ്യതയോടെ അയാള്‍ സ്വയം ഒതുങ്ങിത്തുടങ്ങി.

സദര്‍ മരങ്ങള്‍ പൂത്ത പോലെയാണക്കാലമെന്ന് പറയുമ്പോള്‍ ഇപ്പോഴും ആയിഷയുടെ ചുണ്ടില്‍ പൂക്കാലം.

ഒരു വാഹനാപകടത്തിലാണ് ഹംദാന്‍ മരിക്കുന്നത്. ആ ഒരു ദിവസം മാത്രം ആയിഷ വീണ്ടും പഴയ കോഴിക്കോട്ടുകാരിയായി മാറി. മലബാറികളെപ്പോലെ വലിയ വായില്‍ നിലവിളിക്കുന്ന ആയിഷയെ കടപ്പുറത്തെ പെണ്ണുങ്ങള്‍ സഹതാപത്തോടെ ആശ്വസിപ്പിച്ചു. ഖാലിദ് അന്ന് രണ്ടാം ക്ലാസ്സിലായിരുന്നു. അവന്‍ മദ്രസ്സയില്‍ നിന്നും തന്റെ വീട്ടിലെത്തും മുമ്പേ ഹംദാന്‍റെ മയ്യത്ത് പള്ളിക്കാട്ടില്‍ എത്തിയിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നലെ നടന്നെന്ന പോലെ ആയിഷയുടെ കണ്ണുകള്‍ ഇടക്കിടക്ക് നനയും.

ഹംദാന്‍ മരിച്ചതോടുകൂടിയാണ് കോഴിക്കോടുമായുള്ള തന്‍റെ എല്ലാ ബന്ധങ്ങളും മുറിഞ്ഞു പോയതെന്ന് ആയിഷ സങ്കടപ്പെട്ടു. ഉമ്മ, ബാപ്പ, സഹോദരി എന്നിങ്ങനെയുള്ള കണ്ണികള്‍ മണ്ണിന്നടിയില്‍ മറഞ്ഞുപോയ സങ്കടങ്ങള്‍ കടലിനോടു കരഞ്ഞു പറഞ്ഞാണ് ആയിഷ കടം വീട്ടിയത്.

ഖാലിദ് മാത്രമാണ് ഉമ്മയില്‍ നിന്നും ചില കഥകളെങ്കിലും    കേള്‍ക്കാന്‍ താല്‍പ്പര്യം കാട്ടിയിട്ടുള്ളത്. സങ്കടങ്ങള്‍ക്ക് പകരമാവില്ലെങ്കിലും തന്നെ കാതോര്‍ക്കുകയെങ്കിലും ചെയ്യുന്ന മകനോട് അതുകൊണ്ടു തന്നെ ആയിഷക്ക് ഏറെയിഷ്ടം. കുല്ലു ഹിനൂദ് മാ സൈന്‍ (ഈ വിദേശികളെല്ലാം ചീത്തയാണ് )  എന്നാണ്  പെണ്‍മക്കള്‍ ഉമ്മയെ തോല്‍പ്പിക്കാനുള്ള ആയുധമായി പ്രയോഗിക്കുന്നത്.

പെണ്‍മക്കള്‍ ഖാലിദിനെപ്പോലെയോ  ഹംദാനെപ്പോലെയോ ആയിരുന്നില്ല. അവര്‍ ആയിഷയെക്കാള്‍ വെളുക്കുകയോ ചുവക്കുകയോ ചെയ്ത സുന്ദരികളും തന്‍റെടികളുമായിരുന്നു. എളുപ്പം ദേഷ്യം വരുന്ന ആ പെണ്‍കുട്ടികളുടെ നാവില്‍ നിന്നും പലപ്പോഴും കുരുത്തം കെട്ടവാക്കുകളും പൊഴിയും. ആദ്യമൊക്കെ പിടഞ്ഞുപോയെങ്കിലും പിന്നെപ്പിന്നെ ആയിഷക്കതെല്ലാം ഭാവഭേദമില്ലാതെ സഹിക്കാമെന്നായി.

ആ കടയില്‍ പൂര്‍വ്വസ്മരണകള്‍ അയവിറക്കി ആയിഷ ഇരിക്കുന്നുണ്ടെങ്കില്‍ ഓ.. മാ... ഓ..മാ.. എന്ന് ഇടക്കെങ്കിലും അകത്തുനിന്നൊരാള്‍ നീട്ടി വിളിച്ചെന്നിരിക്കും. അപ്പോള്‍ ചിലപ്പോഴെങ്കിലും കാറ്റടിച്ച വേപ്പുമരം പോലെ ആയിഷ ഉലയുന്നതും കാണണം.

ഉമ്മ കടയും കച്ചവടവും ഒക്കെ നിര്‍ത്തണമെന്ന ഒരാവശ്യം മൂത്തവള്‍ മുന്നോട്ടു വച്ചതോടെയാണ് ആയിഷക്ക് ആധി തുടങ്ങിയത്. അവള്‍ക്ക് ജോലി കിട്ടി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് പറഞ്ഞു തുടങ്ങിയതാണ്. ആ കടയും കുട്ടികളും ഒക്കെയായി വീടും പരിസരവും എപ്പോഴും വൃത്തിഹീനമായി കിടക്കുന്നു എന്നാണ് അവളുടെ പരാതി.അന്ന് ആയിഷ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഇന്നും ആയിഷക്ക് അത് വെറും കടയല്ല. അവരുടെ ജീവിതത്തില്‍ നിന്നും ഹംദാന്‍ ഇല്ലാതായതോടെ ഉണ്ടായിത്തീര്‍ന്ന ഭീകരമായ ഏകാന്തതയെ അകറ്റിയ ഒരിടമാണ്. അതുകൊണ്ട് തന്നെ അവര്‍ ഉള്ളില്‍ ഒരാധിയോ ഭയമൊ ഒക്കെ അടക്കിവക്കുകയും ചെയ്തു.

കൊച്ചു കുട്ടികള്‍ വലിച്ചെറിയുന്ന എന്തെങ്കിലും കടയുടെ പരിസരത്തെങ്ങാനും കിടന്നാല്‍ ആയിഷക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. മക്കളുടെ കണ്ണില്‍പ്പെടും മുമ്പെ വൃത്തിയാക്കാനുള്ള വെപ്രാളം. എന്നിട്ടും നിസ്സാര കാര്യങ്ങള്‍ക്ക് ഭീഷണിപ്പെടുത്തിക്കളയും ആ പെണ്‍കുട്ടികള്‍

ലൈഷ് ഹാദാ..? ലൈഷ് ഇന മാഫി സഫായി? (ഇതെന്താണ്.. ?എന്തുകൊണ്ടിവിടെ വൃത്തിയാക്കിയില്ല..?)

അന്ത ഫീ മുഷ്ക്കില, അല്‍യൌം  ബന്നത്ത് ദുക്കാന്‍ .. (നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഇന്നുതന്നെ കടപൂട്ടിക്കോളൂ) തുടങ്ങിയ ഭീഷണികള്‍ കേട്ടു മടുത്തപ്പോള്‍  അധികം നാളൊന്നും ഇതിങ്ങനെ നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് വരുന്നവരോടെല്ലാം ആയിഷയും പറയാന്‍ തുടങ്ങി.

ഈ കൊച്ചു കടയും ചെറിയ വീടും മാത്രമല്ല ഹിന്ദിയായ ഒരു ഉമ്മയും കുട്ടികള്‍ക്ക് നാണക്കേടായി തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന് ചിലപ്പോള്‍ ആയിഷ സംശയിച്ചു. തന്നില്‍ ഉമ്മയേക്കാള്‍ ഒരായയുടെ മുഖച്ഛായയാണ് അവര്‍ കണ്ടെത്തിയിട്ടുണ്ടാവുക എന്നു പറഞ്ഞ് ചിരിക്കുന്ന ആയിഷയേയും ചിലപ്പോള്‍ കണ്ടു.

ഉമ്മയെ ഹിന്ദി ആയിഷയെന്ന്  പെണ്‍കുട്ടികളും പരസ്യമായി കളിയാക്കിയിരുന്നു. ആയിഷ മുഖത്തെ ചുളിവുകളില്‍ ഒരു മന്ദഹാസം മാത്രം വരുത്തി അത് മക്കളുടെ തമാശയായി അംഗീകരിക്കുകയോ നിസ്സാരമാക്കുകയോ ചെയ്തു. എങ്കിലും ആയിഷയുടെ ഉള്ളിലെ ഉമ്മ എന്നും നിശ്ശബ്ദം വെന്തു.

ഈ ഹിന്ദികളെ , അല്ലെങ്കില്‍ ഹിനൂദുകളെ (വിദേശി) ഉമ്മയുടെ നാട്ടുകാരായതുകൊണ്ടാണോ മക്കള്‍ വെറുക്കുന്നതെന്ന് ചോദിച്ചാല്‍ ആയിഷയ്ക്ക് ശരിയായ ഒരു ഉത്തരമൊന്നും പറയാന്‍ അറിയില്ല. പകരം അവര്‍ അടുത്ത കടപ്പുറത്തെ മറ്റുചിലരെ ചൂണ്ടിക്കാണിക്കും. കോഴിക്കോട്ടു നിന്നും ഹൈദ്രാബാദില്‍ നിന്നും കെട്ടിക്കൊണ്ടുവന്ന അനവധി പെണ്ണുങ്ങള്‍ അവിടെയൊക്കെ ഉണ്ട്. അതില്‍ ഒറ്റപ്പെട്ട ചിലര്‍ക്കൊക്കെ ഇങ്ങിനെയുള്ള സങ്കടങ്ങളുണ്ട്. ചില കുട്ടികള്‍ മാത്രമാണ് ഇങ്ങിനെയായിപ്പോയത്.

ആയിഷയുടെ ഒറ്റമുറിക്കടയില്‍ സന്ദര്‍ശകര്‍ക്കിരിക്കാന്‍ ഒന്നു രണ്ടു കസേരകളുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടയിലേക്കുള്ള സാധനങ്ങള്‍ ഇറക്കിയശേഷം കണക്കുകൂട്ടലുകള്‍ കഴിഞ്ഞാല്‍ ഒരു കസേരയിലിരുന്ന് ആയിഷയഴിക്കുന്ന പണപ്പൊതിയില്‍ നിന്നും ഈ സങ്കടങ്ങളുടെ കഥകളും ഞാന്‍ കേള്‍ക്കുന്നുണ്ട്.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു.

പെങ്കുട്ടികളൊക്കെ കാണാന്‍ തെറ്റില്ലാത്തൊരല്ലേ.. ഇനി നല്ല മഹര്‍ വാങ്ങി അവരെയൊക്കെ കല്യാണം കഴിച്ചയച്ചൂടെ..?

അപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് പതിനായിരക്കണക്കിന് റിയാല്‍ മഹര്‍ ചോദിക്കാനുള്ള അവകാശമൊക്കെ ആയിഷക്കുമുണ്ട്. അതുകൊണ്ടു തന്നെ എന്റെ ചോദ്യം തികച്ചും ന്യായം. പക്ഷെ, ജബലിലെ ആകാശം പോലെ ആയിഷയുടെ മുഖം പെട്ടെന്നിരുണ്ടു.

പറഞ്ഞിട്ടെന്താ കാര്യം.ഇവിടത്തെ ചെക്കമ്മാരടെ കയ്യില്‍ അതിനുള്ള കാശെവിടെ..? ഉള്ളോരാണെങ്കില്‍  ഹിന്ദീടെ മക്കളാണെന്നു പറഞ്ഞൊഴിയും. പിന്നെ വരുന്നോരൊക്കെ ഉണ്ട്, ചില വയസ്സന്മാര്.. അതിനങ്ങട്ട് മനസ്സ് വരുന്നില്ല..

എന്നാല്‍ കാശൊന്നും നോക്കേണ്ട.. നല്ല ചെക്കന്മാരെ കണ്ടെത്തി കല്യാണം കഴിച്ചു കൊടുക്കണം.

അതിപ്പോ... എന്നു പറഞ്ഞു നിര്‍ത്തി മറുപടിക്ക് ഉചിതയായൊരു വാക്കു കണ്ടെത്താന്‍ കഴിയാത്ത നിസ്സഹായതയില്‍ ആയിഷയിലാരോ ഉരുകിയുറക്കുന്നു. മനപ്പൂര്‍വ്വം തന്നെ മുഖത്തെ ചുളിവുകളില്‍ മന്ദഹാസം വരുത്തി അര്‍ത്ഥവത്തായൊരു മൌനത്തെ ആയിഷ അംഗീകരിക്കുകയോ അല്ലെങ്കില്‍ നിസ്സാരമാക്കുകയോ ചെയ്യുന്നു.

ഹംദാനെപ്പോലൊരാള്‍ കോഴിക്കോട്ടെ ചേരിയില്‍ നിന്നും ആയിഷയേപ്പോലൊരുവളെ കെട്ടിക്കൊണ്ടു വന്നത് എന്തുകൊണ്ടായിരുന്നെന്ന് കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഊളിയിട്ടെത്തുന്ന കടല്‍ക്കാറ്റിനു പോലും അറിയാം.

പക്ഷെ, ആയിഷയുടെ മനസ്സിലും മൌനത്തിലും എന്തൊക്കെയാണ് അടക്കിപ്പിടിച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം?

53 comments :
 • Blogger 53 Comment using Blogger
 • Facebook Comment using Facebook
 • .
 1. ഒരു അറബികഥയുടെ പശ്ചാതലത്തിലെന്നോണം ഹിന്ദി അയിഷയെ തൊട്ടറിഞ്ഞു..നന്ദി..ആശംസകൾ..!

  ReplyDelete
 2. ഒരു മാസ്മരികതയിലെന്നപോലെ വായിച്ചു

  നല്ല കഥ

  ReplyDelete
 3. ഒരു കവിത തുളുമ്പുന്ന കഥ!

  ReplyDelete
 4. വായനക്കാരെ കഥയോടും കഥാപാത്രങ്ങളോടും ഒപ്പം നടത്തിക്കുന്ന രചനാതന്ത്രം..... കവിതയും കഥയും ഒരുപോലെ വഴങ്ങുന്ന അങ്ങയെപ്പോലുള്ളവര്‍ ബ്ലോഗെഴുത്തിനെ ഏറെ ഉയരങ്ങളിലെത്തിക്കുന്നു...

  ReplyDelete
 5. എനിക്കേറെ ഇഷ്ടമായ് , നല്ല കഥ. കഥയല്ല കാര്യം എന്നെനിക്കു തോന്നി.
  ആശംസകൾ.

  ReplyDelete
 6. ശ്വാസം വിടാതെ വായിച്ചു തീര്‍ത്തു, അവസാന പാരഗ്രാഫിനു തൊട്ടു മുമ്പ് വരെ ഹിന്ദി ആയിശയോടും മക്കളോടും കൂടെയായിരുന്നു,അറബിക്കല്ല്യാണത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിഷയെ അവതരിപ്പിച്ച രീതിയാണ് ഏറെ ഇഷ്ടമായത്, അവസാനം വായനക്കാരന് ഒരു പിടി ചിന്തകള്‍ മനസ്സിലേക്ക് കോറിയിട്ടു കഥ തീര്‍ന്നു പോകുന്നടൊപ്പം ഹിന്ദി ആയിഷയും മക്കളും ഹംദാനുമൊക്കെ ഒരു വേദനയായി മനസ്സില്‍ ...

  ReplyDelete
 7. മനോഹരം. മനസ്സില്‍ ആയിഷ ഒരു നൊമ്പരമായുറയുന്നു.....

  ReplyDelete
 8. ഹിന്ദി ആയിഷ ..ജീവനുള്ള ഒരു കഥാപാത്രമായി മനസ്സില് ഇപ്പോഴും ,
  വായനയിലൂടെ അവരുടെ കടയും പശ്ചാത്തലവും വീടും മക്കളും എല്ലാം മായാതെ

  ReplyDelete
 9. ഈ രചന മനോഹരം...

  തലമുറകളുടെ പരിവര്‍ത്തന വഴികളില്‍ പിന്നിലുള്ളവര്‍ നടന്നു കയറിയ പാതകളിലെ കല്ലും മുള്ളും പുതിയവര്‍ക്ക് കാണാനാവില്ല. ഖാലിദിനെപ്പോലെ ചിലരെങ്കിലും ഉണ്ടായാല്‍ ആശ്വാസം എന്ന് മാത്രം. ജുബൈലിലെ ആകാശം പോലെ മൂടിക്കെട്ടിയ ആയിഷയുടെ മനസ്സ് വളരെ മനോഹരമായി വായനക്കാരനിലേക്ക് തുറന്നിരിക്കുന്നു എഴുത്തുക്കാരന്‍ ഇവിടെ....

  ഈ നല്ല രചനക്കെന്റെ ആശംസകള്‍ ജനാബ്.

  ReplyDelete
 10. എന്ത് ഭംഗിയുള്ള കഥ .

  ഹിന്ദി ആയിഷ നല്ലൊരു വായന നൽകി ഈ പ്രഭാതത്തിൽ .
  സന്തോഷം

  ReplyDelete
 11. മനോഹരമായ കഥ അതിലും മനോഹരമായ ഭാഷ .ഉള്ളത് പറയാമല്ലോ സൈബര്‍ എഴുത്തില്‍ അക്ഷരശുദ്ധി നഷ്ടപ്പെട്ട തലമുറയിലാണ്നമ്മള്‍....,...എല്ലാറ്റിലുമുപരി എന്നെ സന്തോഷിപ്പിച്ചത് അത് തന്നെയാണ് .നന്ദി .അഭിനന്ദനങ്ങള്‍ !!!!

  ReplyDelete
 12. നല്ല അവതരണം. അതിനേക്കാൾ ഉപരി വായനക്കാരിൽ ജിജ്ഞാസ വളർത്തുന്ന പ്രമേയം. അനുഗ്രഹീതമായ ഈ തൂലിക ഇങ്ങിനെ എന്നും സജീവമാവട്ടെ.

  ReplyDelete
 13. സംശയിക്കണ്ട , ആത്മബന്ധങ്ങളുടെ കണികകള്‍ പൊട്ടാതെ
  കാക്കുവാന്‍ പാകത്തിലൊരു മനസ്സുണ്ട് മലബാറുകാരിക്ക് ...!
  എതറ്റം വരെ പൊയാലും തലക്കലിരുന്ന് ഒരിറ്റ് കണ്ണീര്‍ പൊഴിക്കുവാന്‍
  മൂക്ക് തുടച്ച് ഏങ്ങലടിക്കുവാന്‍ , ഒന്നെടുത്ത് വച്ച് ഓര്‍ക്കാന്‍
  പാകത്തിലുള്ളൊരു നിഷ്കളങ്കമായൊരു മനസ്സ് ...
  അതില്ലാതെ പൊകുന്നവര്‍ക്ക് അതിന്റെ ആഴമറിയില്ല ..
  ഇല്ലായ്മയില്‍ നിന്നാല്ലാത്ത മനസ്സുകള്‍ പെറ്റമ്മയേയും
  ആട്ടിപായ്ക്കും , ഇന്ന് ലോകവും അതു തന്നെ ..
  ആയിഷയുടെ മനസ്സിലൂടെ മനൊഹരമായി തന്നെ സഞ്ചരിച്ചു ഇക്കാ ..
  ചിലര്‍ ഉള്ളിലേ ദുഖങ്ങള്‍ ഒരു പുഞ്ചിരിയിലൊതുക്കും ..
  ഇങ്ങനെ എത്ര എത്ര ആയിഷമാര്‍ അല്ലേ , ആ മനതാപം
  വരികളില്‍ അടക്കി വച്ചിട്ടുണ്ട് , ഇഷ്ടമായി ...
  സ്നേഹാദരങ്ങള്‍ ..

  ReplyDelete
 14. നല്ലൊരു പോസ്റ്റ്‌ കൂടി ഇക്കയുടെ തൂലികയില്‍ നിന്നും ആശംസകള്‍..

  ReplyDelete
 15. കഥ ഇഷ്ടമായി,
  അതിഭാവുകത്വങ്ങളില്ലാത്ത അവതരണം
  ഭാവുകങ്ങള്‍ ..

  ReplyDelete
 16. മനോഹരമായ കഥ
  ആസ്വദിച്ചു വായിച്ചു.

  ReplyDelete
 17. കഥ ഇഷ്ടമായി. ചില വാക്കുകള്‍ (അറബി വാക്കുകള്‍) അര്‍ഥം പിടികിട്ടിയില്ല.
  ആ നാട്ടില്‍ മാത്രമല്ല എവിടെയും വളര്‍ന്നു വരുന്ന മക്കള്‍ക്ക്‌ അമ്മയെ അടക്കി ഭരിക്കാനുള്ള മോഹം ഒരേ പോലെ തന്നെ. അല്ലെ?
  നല്ല കഥ.

  ReplyDelete
 18. കഥ ഇങ്ങനെ ആയിരിക്കണം. വാക്കുകൾ കൊണ്ട് കടഞ്ഞെടുക്കുന്ന പളുങ്ക് ശിൽപ്പം പോലെ ഈ കഥ മനസ്സ് നിറക്കുന്നു.
  മറ്റൊന്നും ഈ കഥയെ പറ്റി ഇപ്പോൾ പറയുന്നില്ല.

  ReplyDelete
 19. പെട്ടെന്ന് വായിച്ചു തീർന്ന പോലേ., നന്നായിരിക്കുന്നു ഈ കഥ.

  ReplyDelete
 20. താങ്കളൊരു കഥകളുടെ തല തൊട്ടപ്പൻ തന്നെ ....!

  ReplyDelete
 21. ഹിന്ദി ആയിഷയുടെ കഥ ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 22. നല്ല കഥ..............നല്ല അവതരണം

  ReplyDelete
 23. നൊമ്പരങ്ങൾ നിറഞ്ഞ പച്ചയായ ജീവിതത്തിന്റെ കഥ .
  അതി മനോഹരമായി അവതരിപ്പിച്ചു.
  ഒത്തിരി ഇഷ്ട്ടമായി.
  ഒരായിരം അഭിനന്ദനങ്ങൾ
  എല്ലാ ഭാവുകങ്ങളും നേരുന്നു
  സസ്നേഹം
  --

  ReplyDelete
 24. നന്നായിരിക്കുന്നു കഥ.

  ReplyDelete
 25. തുടക്കം മുതൽ ഒടുക്കം വരെ ഒഴുക്കു തെറ്റാതെ ജീവിത ഗന്ധിയായ ഒരു കഥ.. മനോഹരമായിരിക്കുന്നു..

  ( അറബി തൊപ്പിക്ക് കുബ്ബ എന്നാണോ പറയുന്നത് അതിൽ ഒരു സംശയം , കുബ്ബ എന്നാൽ പള്ളികൾക്കു മുകളിൽ ഉണ്ടാക്കുന്ന Dome എന്നാണ് അറിവ് )

  ReplyDelete
  Replies
  1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.
   ഒമാനില്‍ അറബി തൊപ്പിക്ക് സാധാരണയായി കുബ്ബ എന്നാണ് പറയുന്നത്.ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രണ്ടിനും ഒരേ ഉപയോഗങ്ങളും അര്‍ത്ഥങ്ങളും കണ്ടെത്തുവാനും കഴിയുന്നു.

   Delete
 26. ഫൈസല്‍ ബാബു വഴിയാണ് എത്തിയത് .മുന്‍പും മനോഹരമായ കഥകള്‍ ഇവിടെ വായിച്ചിട്ടുണ്ട് ,ഈ കഥയും ആയാസരഹിതവും സുഖപ്രദവുമായ വായന നല്‍കി .സ്വന്തം മക്കളില്‍ നിന്ന് പോലും ഒറ്റപ്പെടുത്തുന്ന ജന്മ (ദേശ )പാപങ്ങള്‍ ..

  ReplyDelete
 27. യൂനുസ്‌ വെള്ളികുളങ്ങര
  അജിത്‌
  വര്‍ഷിണി വിനോദിനി
  ഡോ:പി.മാലങ്കോട്
  പ്രദീപ്കുമാര്‍
  അബ്ദുള്‍ജലീല്‍
  ഫൈസല്‍ ബാബു
  വിനോദ്‌
  അഷ്‌റഫ്‌ സല്‍വ
  വേണുഗോപാല്‍
  ചെറുവാടി
  ഹുസൈന്‍ അബ്ദുള്ള
  അക്ബര്‍
  റിനി ശബരി
  ആചാര്യന്‍
  സഹയാത്രികന്‍
  ചീരാമുളക്
  നളിനകുമാരി
  ഭാനു കളരിക്കല്‍
  ആരിഫ്‌ ബഹറൈന്‍
  ബിലാത്തിപ്പട്ടണം
  സിവി.തങ്കപ്പന്‍
  അമൃതംഗമയ
  ഷൈജു എ.എച്ച്
  എഴുത്തുകാരി
  സിയാഫ്‌ അബ്ദുള്‍ഖാദര്‍ ..
  സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 28. നല്ല രീതിയില്‍ പറഞ്ഞു വന്ന കഥ പെട്ടെന്നു നിര്‍ത്തിയതുപോലെ തോന്നി.

  ReplyDelete
 29. സുന്ദരമായ ആഖ്യാനം. പറഞ്ഞു കേട്ടിട്ടുള്ള ദുരന്ത പര്യവസാനിയായ അറബി കല്യാണ കഥകളില്‍ നിന്നും വിഭിന്നമായ ഒന്ന്.

  ReplyDelete
 30. നല്ല കഥ, മനോഹരമായ അവതരണം... ശൈലിയിലെ വ്യത്യസ്തത ഇഷ്ടമായി മാഷേ.

  പക്ഷേ, ക്ലൈമാക്സ് എന്തോ അത്ര ശരിയായില്ലേ എന്നൊരു സംശയം... പെട്ടെന്നെഴുതി അവസാനിപ്പിച്ചതാണോ?

  ReplyDelete
 31. നല്ല കഥ ...ഒരുപാടിഷ്ടായി ഇക്കാ ..

  ReplyDelete
 32. നല്ല കഥ ... എപ്പോഴും വേറിട്ട്‌ നില്‍ക്കുന്ന എഴുത്തും , ശൈലിയാണ് മോനോഹരമായിട്ടുണ്ട്

  ReplyDelete
 33. നല്ലൊരു കഥ, ലളിതമായ, സുന്ദരമായ ഭാഷ..

  ReplyDelete
 34. വളവും തിരിവുമില്ലാതെ കഥയെ പിടിച്ചു കെട്ടി അനുഭവമെന്ന ഘടനയിൽ കൊണ്ടു വന്നു.അതു ശരിയാണോ എന്നു പറയുന്നതിനപ്പുറം ആസ്വദിച്ചു എന്നു പറയുന്നതാണ് സത്യം.

  ReplyDelete
 35. ഹിന്ദി ആയിഷ... ലളിതമായി അവതരിപ്പിച്ച നല്ലൊരു കഥ. ഒരുപാട് ഇഷ്ടായി.

  ReplyDelete
 36. വെട്ടത്താന്‍ ജി
  ജോസ്‌ ലെറ്റ് എം ജോസഫ്‌
  ശ്രീ
  അശ്വതി
  ആഷാചന്ദ്രന്‍
  നവാസ്‌ ഷംസുദ്ധീന്‍
  ടി ആര്‍ ജോര്‍ജ്ജ്
  മുബി
  വന്നതിനും വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി.

  ReplyDelete
 37. നല്ല കഥ എന്നേ പറയാനുള്ളൂ...
  ഇനിയും എഴുതുക.. ആശംസകള്‍...

  ReplyDelete
 38. എത്ര മനോഹരമാണ് ഈ കഥയും. കഥ പറയുമ്പോഴുള്ള ലാളിത്യവും, മനസ്സിലേക്ക് ചിന്തകള് കോരിയിടുകയും ചെയ്യുന്ന ആഖ്യാന ശൈലി. അഭിനന്ദനങ്ങൾ..

  ReplyDelete
 39. ജീവിതം തന്നെ വളരെ വ്യക്തതയോടെ വരച്ചു കാണിച്ചിരിക്കുന്നു...അഭിനന്ദനങ്ങൾ.

  ReplyDelete
 40. വ്യത്യസ്തമായ ഒരു പ്രമേയം കഥക്ക് തിരഞ്ഞെടുത്തതിൽ അഭിനന്ദനങ്ങൾ.
  വളരെ നന്നായിരിക്കുന്നു അവതരണം.
  ഞാൻ ആദ്യമായിട്ടാണെന്നു തോന്നുന്നു ഇവിടെ വരുന്നത്.
  ആശംസകൾ...

  ReplyDelete
 41. അസ്സലാം വലൈക്കും മൊഹമ്മദ് ഇക്കാ............. ഈ ബ്ലൊഗ് ടെമ്പ്ലേറ്റ് കൊള്ളാലോ, നിക്കും ഇങ്ങിനെ ഒന്ന് ഉണ്ടാക്കിത്തരാമോ...?

  കഥ നിക്കിഷ്ടായി. പിന്നെ ഇക്കാക്കയുടെ എഴുത്തുകളൊന്നും ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണവും പറയാനില്ലല്ലോ...?

  ഞാനും ഇങ്ങിനെ എഴുതി നിറക്കുന്നതല്ലാതെ മറ്റു ബ്ലൊഗറുമാരുടെ ഇടങ്ങളിലേക്കൊന്നും എത്തി നോക്കാറില്ല, അങ്ങിനെ ആയാല്‍ പറ്റുമോ..?

  ReplyDelete
 42. ശ്രീജിത്ത് മൂത്തേടത്ത് ,
  ജൈഫു ജൈലാഫ് ,
  സബീന എം സാലി ,
  വി കെ ,
  പ്രകാശേട്ടന്‍ ,
  ഈ സന്ദര്‍ശനത്തിനും വിലപ്പെട്ട അഭിപ്രായത്തിനും ആത്മാര്‍ഥമായി നന്ദി പറയുന്നു.

  ReplyDelete
 43. വളരെ നന്നായി പറഞ്ഞിരിക്കുന്നു .ആശംസകള്‍ !

  ReplyDelete
 44. തട്ടും തടവുമില്ലാതെ കഥ പറഞ്ഞിരിക്കുന്നു, ഹ്രുദയത്തില് തട്ടുന്ന രചനാ രീതി, എന്നിരുന്നാലും ഒരുസംശയം കഥക്കു ഒരപൂര്ണ്ണത ഉണ്ടോന്ന്, ഞാന് പിന്നെയും പിന്നെയും താഴേക്ക് scroll ചെയ്ത് നോക്കി, കഥ തീര്ന്നിട്ടില്ലെന്ന് കരുതി,

  ReplyDelete
 45. ഇക്കാ..ഈ കഥ ഞാന്‍ പോസ്ടിയ ആദ്യ ദിവസങ്ങളില്‍ തന്നെ വായിച്ചിരുന്നു ബട്ട്‌ കാമ്മേന്ദ്‌ ഇടാന്‍ ടൈം കിട്ടിയില്ല..ഒരു പാടി ഇഷ്ടമായി.....നന്മകള്‍ നേരുന്നു..

  ReplyDelete
 46. വ്യത്യസ്തമായ ഒരു സംസ്കാരത്തിന്റെ വ്യത്യസ്തമായ ഒരു കഥ (?) നന്നായി.....

  ReplyDelete
 47. എത്ര മനോഹരമാണ് ഓരോ വരികളും.....,ഒരുപാട് ഇഷ്ട്ടപെട്ടു. :)

  ReplyDelete
 48. മിനി.സിപി
  ഷാജിത
  മുഹമ്മദ്‌ നിസാര്‍ കെവി
  പ്രയാണ്‍
  ജാസില്‍ മുഹമ്മദ്‌
  അഭിപ്രായങ്ങള്‍ പങ്കുവച്ചതില്‍ എല്ലാവര്‍ക്കും ആത്മാര്‍ഥമായ നന്ദി.

  ഷാജിതാ..കഥയില്‍ ഒരപൂര്‍ണ്ണതയുണ്ടെന്നു തോന്നിയെങ്കില്‍ അതു ശരിയായിരിക്കാം.കാരണം,ഇപ്പോഴും ജീവിച്ചിരിപ്പുള്ള (?)ആയിഷയുടെ ജീവിതം എങ്ങിനെയെങ്കിലും അവസാനിപ്പിക്കാനാവില്ല..

  ReplyDelete
 49. നമ്മൾ അധികം കാണാത്ത ഒരു സ്ത്രീ ആണ് ആയിഷ
  ആ ഒരു ബിംബം കഥയിൽ കൊണ്ട് വരാൻ കഴിഞ്ഞു ഇക്കാക്ക്‌ ..
  നല്ല ഒരു കഥ ...ഭാവുകങ്ങൾ ഇക്ക ...വരാൻ താമസിച്ചതിൽ ക്ഷമിക്കുക
  പോസ്റ്റ്‌ എഴുതിയാൽ ഒരു മെയിൽ അയക്കണം കേട്ടോ

  ReplyDelete
 50. ആയിഷക്കു ജീവനുണ്ട്. കഥക്കും. ഈ നല്ല എഴുത്തിന് ഭാവുകങ്ങള്‍

  ReplyDelete
 51. അറബി കല്ല്യാണത്തെ കുറിച്ച് നാമമാത്രമായ കേട്ടറിവേയുള്ളൂ. ഒരു നല്ല വായനാനുഭവം. ആശംസകള്‍.

  ReplyDelete